ഗിനി കോഴി വളർത്തൽ

🔶 ഗിനി കോഴി 🔶

ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ  ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/കൂടുതൽ വിവരങ്ങൾ മനസിലാക്കാം)

ഒരു കാലത്തു മൃഗശാലകളിലും പാർക്കുകളിലും മാത്രം കണ്ടിരുന്ന ഒന്നായിരുന്നു ഗിനി കോഴികൾ . മെഴു മെഴുത്ത ഉരുണ്ട ശരീരമുള്ള ഗിനിക്കോഴികളെ നമ്മൾ വളർത്തുന്നത് അലങ്കാരത്തിന് വേണ്ടി കൂടിയാണ്. വളരെ ദൃഢമായ ശരീരത്തോട് കൂടിയ ഇവ കൂട്ടം കൂടിയാണ് നടക്കുക.                               

പൂവൻ കോഴിയും പിടക്കോഴിയും തമ്മില്‍ കാഴ്ചയില്‍ വലിയ വ്യത്യാസമില്ല. ഓരോന്നും പുറപ്പെടുവിക്കുന്ന ശബ്ദത്തിലെ അന്തരംകൊണ്ടു പൂവനെയും പിടയെയും തിരിച്ചറിയാം. പൂവന്മാര്‍ക്ക് വലിപ്പം കൂടിയതും തിളക്കമേറിയതുമായ താട കാണാം. ഇവ പിടയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്നു. രാത്രിയില്‍ വായുസഞ്ചാരമുള്ള ഒരു കൂട്ടില്‍ വേണം ഗിനിക്കോഴികളെ അടച്ചിടാന്‍.                                            

മുതിര്‍ന്ന ഗിനിക്കോഴികള്‍ക്ക് വളരെ കുറച്ചുതീറ്റ മതി. പൂര്‍ണ വളര്‍ച്ചയെത്തിയ ഒന്നിന് രണ്ട് കിലോഗ്രാം തൂക്കം വരും. കൂട്ടില്‍ പിടകള്‍ക്ക് മുട്ടയിടുവാന്‍ പ്രത്യേകം സൗകര്യം വേണം. മുട്ട ഇട്ട ഉടനെ എടുത്തു മാറ്റണം. നാടന്‍ ഇനം ഒമ്പത് മാസത്തോളം പ്രായമാവുമ്പോള്‍ മുട്ടയിടുന്നു. ഒരു സീസണില്‍ നൂറ് മുട്ടകള്‍ വരെ ഇടുന്നു. മുട്ടയ്ക്ക് 40 ഗ്രാമോളം ഭാരം കാണും. തൂവെള്ളയില്‍ അല്പം തവിട്ട് നിറത്തിന്റെ പരിവേഷം ഈ മുട്ടകളുടെ പ്രത്യേകതയാണ്.    

കോഴികളേക്കാൾ ഉയർന്ന രോഗപ്രതിരോധ ശേക്ഷിയുണ്ട്.കാദംബരി, ചിദാംബരി, ശേതാംബരി എന്നിവയാണ് ഗിനി കോഴികളിലെ പ്രധാന ഇനങ്ങൾ.
ഒരു ഗിനി കോഴി ഒരു വർഷത്തിൽ 100-120 മുട്ടകൾ വരെ ഇടും. ഗിനിക്കോഴികളെ മാംസത്തിന് വേണ്ടിയല്ല സാധാരണയായി വളർത്താറുള്ളത് എന്നാൽ  മാംസം വിറ്റാമിനുകള്‍ നിറഞ്ഞതും, കൊഴുപ്പ് കുറഞ്ഞതുമാണ്.

ഏതും കാര്‍ഷികാകാലാവസ്ഥയ്ക്കും യോജിച്ച ഇവ നമ്മുടെ നാട്ടിൽ നല്ല രീതിയിൽ വളർത്താൻ സാധിക്കുന്നതാണ്.ഗിനിക്കോഴിമുട്ട ആസ്ത്മ രോഗത്തിന് പ്രതിവിധിയായി ചിലര്‍ ഉപയോഗിച്ചുവരുന്നു. ഗിനിക്കോഴി മാംസമാവട്ടെ വളരെ പോഷകസമ്പന്നവും സ്വാദിഷ്ഠവും സുഗന്ധമുള്ളതുമാണ്.
ദൃഢശരീരമുള്ള ഗിനിക്കോഴികൾ ഏത് കാലാവസ്ഥയിലും വളരുന്നതാണ്. ഗിനിക്കോഴിയുടെ മാംസം വിറ്റാമിനുകൾ നിറഞ്ഞതും, കൊഴുപ്പ്കുറഞ്ഞതുമാണ്. വളരെ വലിപ്പമുള്ളതും വിലയേറിയതുമായ കൂടുകളോ വലിയ പരിചരണമോ ആവശ്യമില്ലാത്തതിനാൽ ചെറുകിടകർഷകർക്കും വളർത്താവുന്നതാണ് ഗിനിക്കോഴികൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുട്ട കോഴി വളർത്തൽ, നല്ല ഇനം കോഴികളെ പരിചയപ്പെടാം

മുളക് കൃഷി

പക്ഷി പനി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കാം