മുട്ട കോഴി വളർത്തൽ, നല്ല ഇനം കോഴികളെ പരിചയപ്പെടാം

മുട്ടക്കോഴി വളർത്തൽ ; നല്ലയിനം കോഴികളെ പരിചയപ്പെടാം...

ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ  ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/)

ഗ്രാമപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഏർപ്പെടുന്നതും മികച്ച വരുമാനം ലഭിക്കുന്നതുമായ ഒരു തൊഴിലാണ് മുട്ടക്കോഴി വളർത്തൽ. മികച്ച രീതിയിൽ പരിപാലിക്കുന്നത്തുള്ള സമയവും മനസും ഉണ്ടെങ്കിൽ മികച്ച വരുമാനം നേടിയെടുക്കാൻ മുട്ടക്കോഴി വളർത്തലിലൂടെ സാധിക്കും.

മികച്ച ഫലം ലഭിക്കണം എങ്കിൽ നല്ലയിനം കോഴികളെ തെരെഞ്ഞെടുക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിൽ മികച്ച ഫലം നൽകുന്നതും ഏറ്റവും കൂടുതൽ കർഷകർ ആശ്രയിക്കുന്നതുമായ കോഴിവർഗ്ഗങ്ങളെ പരിചയപ്പെടാം.

ഗ്രാമലക്ഷ്മി

160 ദിവസം കൊണ്ട് മുട്ടയിടുകയും 72 ആഴ്ച്ച് കൊണ്ട് 180- 200 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. ശരാശരി ഭാരം 2.4കി. ഗ്രാം.

ഗ്രാമപ്രിയ

175 ദിവസം കൊണ്ട് മുട്ടയിടുകയും 72 ആഴ്ച്ച് കൊണ്ട് 200-225 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. ശരാശരി ഭാരം 2 കി. ഗ്രാം.

 

കടകനത്

180 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 105 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 0.9 കി. ഗ്രാം ഭാരമുണ്ടാകും.

നേക്കഡ് നെക്ക് 

201 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 99 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ ശരാശരി ഭാരം 1. കി. ഗ്രാം ഭാരമുണ്ടാകും.

അതുല്യ

123 ദിവസം കൊണ്ട് മുട്ടയിടുന്ന അതുല്യ 72 ആഴ്ച്ച് കൊണ്ട് 280-290 മുട്ടകൾ ഇടുന്നു. ശരാശരി ഭാരം 1.5 കി. ഗ്രാം.

അസീൽ

196 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 92 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 1.2 കി. ഗ്രാം ഭാരമുണ്ടാകും.

ഫ്രിസിൽ

185 ദിവസം കൊണ്ട് മുട്ടയിടുകയും വർഷത്തിൽ 110 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച്ച പ്രായമാകുമ്പോൾ 1. കി. ഗ്രാം ഭാരമുണ്ടാകും.for more information

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുളക് കൃഷി

പക്ഷി പനി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കാം