ഇറച്ചി കാടകൾ

#ഇറച്ചി കാടകൾ
ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ  ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/)

മുട്ടയ്ക്കു മാത്രമല്ല, ഇറച്ചിക്കുവേണ്ടിയും കാടകളെ വളര്‍ത്തി വരുന്നു. ഇതിനായി കൂടുതല്‍ശരീരഭാരംകൈവരിക്കുന്ന ഇനം കാടകളെ ഗവേഷകര്‍ ഉരുത്തിരിച്ചിട്ടുണ്ട്. തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയുടെ നാമക്കല്‍ കാടകള്‍ ഇത്തരത്തില്‍ കൂടുതല്‍ ഇറച്ചി ഉത്പ്പാദിപ്പിക്കുന്നവയാണ്. മുട്ടക്കാടകള്‍ ശരാശരി 100-150 ഗ്രാം ഭാരം നേടുമ്പോള്‍ ഇറച്ചിക്കാടകള്‍ 200-250 ഗ്രാം തൂക്കം വയ്ക്കും. ആറാഴാച കൊണ്ട് ഇവയെ വില്‍ക്കാനാകും. അതുകൊണ്ടു തന്നെ ഏറ്റവും വേഗത്തില്‍ മുടക്കുമുതല്‍ തിരികെ നല്‍കുന്ന മൃഗസംരക്ഷണ മാതൃകകളില്‍ ഇറച്ചി കാട വളര്‍ത്തലിന് മുന്തിയ സ്ഥാനമുണ്ട്.

കൂടുകളിലും ഡീപ്പ് ലിറ്റര്‍ രീതിയിലും ഇറച്ചിക്കാടകളെ വളര്‍ത്താം. കുറഞ്ഞ കാലത്തില്‍ കൂടുതല്‍ ഭാരം കൈവരിക്കേണ്ട കൃഷിയായതിനാല്‍ ശാസ്ത്രീയ പരിചരണത്തിലും തീറ്റ നല്‍കലിലും ശ്രദ്ധിക്കേണ്ടതുണ്ട്. കാടത്തീറ്റ ലഭ്യമാകാത്ത പക്ഷം ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കാവുന്നതാണ്. കാടകളെ മൊത്തമായി വില്‍ക്കുകയോ ഡ്രസ് ചെയ്ത് ഇറച്ചിയായി വില്‍ക്കുകയോ ചെയ്യാം. കൂടുതല്‍ വരുമാനത്തിനായി മൂല്യ വര്‍ധിത ഉത്പന്നങ്ങളായി കാട ഇറച്ചി വില്‍ക്കാവുന്നതാണ്. കാട ചുട്ടത്, ചില്ലി കാട, കാട അച്ചാര്‍, കാട ഫ്രൈ എന്നിങ്ങനെ വിവിധ രൂചിഭേദങ്ങളായി കാടകളെ വിപണിയിലെത്തിക്കാം. ബ്രോയിലര്‍ രംഗത്തെ പോലെ ഇറച്ചി ഉപഭോഗം കുറയുന്ന മാസങ്ങളില്‍ (രാമായണ മാസം, ശബരിമല തീര്‍ഥാടനകാലം, ചെറിയ-വലിയ നോമ്പ് കാലങ്ങള്‍) ഫാമുകളില്‍ ഇറച്ചി കാടകളുടെ എണ്ണം പരിമിതപ്പെടുത്തണം. ഉപഭോഗം കൂടുന്നതായാണ് കണ്ടുവരുന്നത്. വിപണിയിലെ ഏറ്റക്കുറച്ചിലനുസരിച്ച് തന്ത്രപരമായി വളര്‍ത്തല്‍ രീതികള്‍ അവലംബിച്ചാല്‍ ചുരുങ്ങിയ മുതല്‍ മുടക്കില്‍ കൂടുതല്‍ വരുമാനം തരുന്ന കൃഷിരീതിയാകും ഇറച്ചികാട വളര്‍ത്തല്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുട്ട കോഴി വളർത്തൽ, നല്ല ഇനം കോഴികളെ പരിചയപ്പെടാം

മുളക് കൃഷി

പക്ഷി പനി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കാം