വിഗോവ താറാവ് വളർത്തി ലാഭം നേടാം....
വിഗോവ താറാവ് വളർത്തി ലാഭം നേടാം....
ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/)
മുട്ടയ്ക്കും ഇറച്ചിക്കും യോജിച്ച താറാവിനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഇവയിൽ വിഗോവയിനം താറാവ് ബ്രോയിലർ ആവശ്യത്തിനും മുട്ടയ്ക്കും തികച്ചും അനുയോജ്യമാണ്. തൂവെള്ള നിറവും പെട്ടെന്നുള്ള വളർച്ചാ നിരക്കും ഇവയുടെ പ്രത്യേകതകളാണ്. മികച്ച തീറ്റപരിവർത്തന ശേഷിയുമുണ്ട്. വൈറ്റ് പെക്കിൻ,ഐൻസ്ബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉദ്പാദിപ്പിച്ചെടുക്കുന്ന സങ്കരയിനം ഇറച്ചിതാറാവാണ് വിഗോവ സൂപ്പർ-എം. ജന്മദേശമായ വിയറ്റ്നാമിൽ നിന്നും 1996 ൽ ആണ് വിഗോവ താറാവുകൾ കേരളത്തിൽ എത്തുന്നത്.
സാധാരണ താറാവുകളേക്കാൾ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടുമാസംകൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും. ഇവയെ അലങ്കാരപക്ഷിയായും ഉപയോഗിക്കാം. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്നവയാണ് വിഗോവ താറാവുകൾ. ശത്രുക്കളെ കൂട്ടത്തോടെ എതിർക്കാൻ കഴിവുള്ളവയാണ് ഇവ. മറ്റു താറാവുകളെ പോലെ നീന്തിത്തുടിക്കാൻ വലിയ തടാകങ്ങളോ ജലാശയങ്ങളോ ആവശ്യമില്ല. പകരം കണ്ണുകൾ നനയ്ക്കാൻ വേണ്ട സൗകര്യം മതി. കേരളത്തിലെ കാലാവസ്ഥയ്ക്ക് തീർത്തും ഇണങ്ങുന്നവയാണ് ഇവ.
ഒരു ദിവസമോ ഒരാഴ്ചയോ പ്രായമുള്ള വിഗോവക്കുഞ്ഞുങ്ങൾ വിപണിയിൽ ലഭ്യമാണ്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് 70 രൂപയാണ് വില. രണ്ടാഴ്ച വരെ കുഞ്ഞുങ്ങൾക്ക് കൃത്രിമവെളിച്ചവും ചൂടും നൽകുന്ന ബ്രൂഡിംഗ് സംവിധാനം സജ്ജമാക്കണം. മുപ്പത് കുഞ്ഞുങ്ങൾക്ക് 60 വാട്ടിന്റെ ഒരു ഇലക്ട്രിക് ബൾബ് എന്ന രീതിയിൽ കൃത്രിമച്ചൂട് നൽകണം. ആദ്യത്തെ രണ്ടു മുതൽ മൂന്നാഴ്ച വരെ സ്റ്റാർട്ടർ തീറ്റ നൽകണം. തീറ്റ ഏഴും, എട്ടും തവണകളായി പേപ്പർ വിരിയിലോ, ഫീഡർ പാത്രത്തിലോ നൽകുക.
അഞ്ചുദിവസം പ്രായമായ താറാവുകുഞ്ഞുങ്ങൾക്ക് 15 ഗ്രാം സ്റ്റാർട്ടർ തീറ്റ നൽകണം. തീറ്റ ഏഴും എട്ടും തവണകളായി പേപ്പർ വിരിയിലോ, ഫീജർ പാത്രത്തിലോ നൽകുക. അഞ്ചുദിവസം പ്രായമായ താറാവുകുഞ്ഞുങ്ങൾക്ക് 15 ഗ്രാം സ്റ്റാർട്ടർ തീറ്റ എന്ന തോതിൽ നൽകാം.
തീറ്റവെള്ളത്തിൽ നനച്ചു നൽകുന്നത് ശ്വാസതടസ്സം ഒഴിവാക്കാൻ സഹായിക്കും. മൂന്നാഴ്ചവരെ വെള്ളം ആവശ്യത്തിന് മാത്രം നൽകുക. ആഴംകുറഞ്ഞ പരന്ന പാത്രത്തിൽ തല നനയ്ക്കാൻ വേണ്ടി മാത്രം അധികവെള്ളം കൊടുത്താൽ മതിയാകും. അതല്ലെങ്കിൽ നേത്രരോഗത്തിന് ഇടയാകും.
മൂന്നാമത്തെ ആഴ്ച മുതൽ വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ടു വളർത്താം. ഈ ഘട്ടത്തിൽ ഗ്രോവർതീറ്റ നൽകാം. ചോർച്ചയില്ലാത്തതും നല്ല വായു സഞ്ചാരവുമുള്ള കൂടുകളിൽ ഇവയെ വളർത്താം. താറാവൊന്നിന് മൂന്ന് ച.അടി സ്ഥലം വേണം. വെള്ളംകെട്ടി നിൽക്കാതെ അൽപം ഉയർന്ന സ്ഥലമായിരിക്കണം കൂടിന് തിരഞ്ഞെടുക്കേണ്ടത്. തറ സിമന്റ് ചെയ്താൽ ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കാനും രോഗങ്ങൾ തടയാനും സഹായിക്കും.
നാലാഴ്ച മുതൽ ദിവസം രണ്ടുനേരം വീതം തീറ്റ കൊടുത്താൽ മതിയാകും. ഗ്രോവർതീറ്റയുടെ അളവ് കുറയ്ക്കാൻ ചോറ്, ഓമക്കായ, അസോള തുടങ്ങിയവയും നൽകാം. അഴിച്ചുവിട്ടു വളർത്തുന്നതിനാൽ തീറ്റയ്ക്കുള്ള മാർഗം അവ തന്നെ കണ്ടുപിടിക്കും. രണ്ടുമാസം കഴിഞ്ഞാൽ ശബ്ദം കൊണ്ട് പൂവനെയും, പിടയെയും തിരിച്ചറിയാൻ സാധിക്കും. പിട എപ്പോഴും കരയുകയും ഘനമുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു.
പിടയെ അപേക്ഷിച്ച് പൂവന്റെ പതിഞ്ഞ ശബ്ദവും, വേഗത്തിലുള്ള വളർച്ചാനിരക്കും പിടയിൽ നിന്നും പൂവനെ തിരിച്ചറിയാൻ സഹായിക്കുന്നു.
എട്ടാഴ്ച പ്രായമായ ആൺതാറാവുകൾക്ക് ഏകദേശം 2.85 കിലോ ഗ്രാം തൂക്കമുണ്ടായിരിക്കും. നാലാം മാസം മുതൽ പിട മുട്ടയിടാൻ തുടങ്ങും. മറ്റുതാറാവുകളെപ്പോലെ കൂടിനുള്ളിൽ മുട്ടയിടാതെ മണ്ണുമാന്തി കുഴിയുണ്ടാക്കി അതിലാണ് മുട്ടയിടൽ. പ്രതിവർഷം 160-180 മുട്ടകൾ വരെ ഇടാറുണ്ട്.
താരതമ്യേന വലിപ്പം കൂടുതലുള്ള മുട്ടകളാണ് വിഗോവയുടേത്. മുട്ടയുടെ തോടിനു കട്ടികൂടുതലായതിനാൽ പൊട്ടിപ്പോകാനുള്ള സാധ്യത കുറവാണ്. അരാകിഡോണിക്ക് അമ്ലം, ഒമേഗ-3-കൊഴുപ്പ് എന്നിവയടങ്ങിയ വിഗോവമുട്ട ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഉത്തമമാണ്.
വിഗോവ കുഞ്ഞുങ്ങൾക്ക് : ബെംഗളുരുവിലെ സെൻട്രൽ പൗൾട്രി ഡവലപ്മെന്റ് ഓർഗനൈസേഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കുഞ്ഞുങ്ങൾ ലഭ്യമാണ്. മുൻകൂർ ബുക്കിങ്ങും ട്രെയിനിൽ എത്തിച്ചുകൊടുക്കാനുള്ള സൗകര്യവുമുണ്ട്.
ഫോൺ: 080- 284 66 226
താറാവ് ഫാം, നിരണം- 0469 2711 898
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ