വിഗോവ താറാവ് വളർത്തി ലാഭം നേടാം....
വിഗോവ താറാവ് വളർത്തി ലാഭം നേടാം.... ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/) മുട്ടയ്ക്കും ഇറച്ചിക്കും യോജിച്ച താറാവിനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഇവയിൽ വിഗോവയിനം താറാവ് ബ്രോയിലർ ആവശ്യത്തിനും മുട്ടയ്ക്കും തികച്ചും അനുയോജ്യമാണ്. തൂവെള്ള നിറവും പെട്ടെന്നുള്ള വളർച്ചാ നിരക്കും ഇവയുടെ പ്രത്യേകതകളാണ്. മികച്ച തീറ്റപരിവർത്തന ശേഷിയുമുണ്ട്. വൈറ്റ് പെക്കിൻ,ഐൻസ്ബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉദ്പാദിപ്പിച്ചെടുക്കുന്ന സങ്കരയിനം ഇറച്ചിതാറാവാണ് വിഗോവ സൂപ്പർ-എം. ജന്മദേശമായ വിയറ്റ്നാമിൽ നിന്നും 1996 ൽ ആണ് വിഗോവ താറാവുകൾ കേരളത്തിൽ എത്തുന്നത്. സാധാരണ താറാവുകളേക്കാൾ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടുമാസംകൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും. ഇവയെ അലങ്കാരപക്ഷിയായും ഉപയോഗിക്കാം. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്നവയാണ് വിഗോവ താറാവുകൾ. ശത്രുക്കളെ കൂട്ടത്തോടെ എതിർക്കാൻ കഴിവുള്ളവയാ