സ്ഥലപരിമിതി പ്രശ്നമാവില്ല ; കേജ്‌ രീതിയിൽ കോഴി വളർത്തി ലാഭം നേടാം

സ്ഥലപരിമിതി പ്രശ്നമാവില്ല ; കേജ്‌ രീതിയിൽ കോഴി വളർത്തി ലാഭം നേടാം

ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ  ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/)

കേജ് രീതിയില്‍ മുട്ടയിടുന്ന ഒരു കോഴിക്ക് 0.5 മുതല്‍ 0.75 ചതുരശ്ര അടി മതി. രണ്ടും മൂന്നും നിലകളില്‍ ഇത്തരത്തിൽ കോഴികളെ വളര്‍ത്താം . ഡീപ് ലിറ്റര്‍ രീതിയെക്കാള്‍ 2-3 ഇരട്ടി വളര്‍ത്താം

വേണ്ടരീതിയിൽ പരിപാലിച്ചാൽ മികച്ച വരുമാനം നൽകുന്ന ഒന്നാണ് മുട്ട കോഴി വളർത്തൽ . എന്നാൽ പാലകര്ഷകരെയും മുട്ടക്കോഴി വളർത്തലിൽ നിന്നും പിൻതിരുപ്പിക്കുന്ന ഘടകം സ്ഥലപരിമിതിയാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകുകയാണ് കേജ്‌ രീതിയിലുള്ള കോഴിവളർത്തൽ. വീടിന്റെ ടെറസിലും മുറ്റത്തും ഒക്കെയായി കേജ്‌ രീതിയിൽ മുട്ടക്കോഴികളെ വളർത്താവുന്നതാണ്.

കേജ്‌ രീതിയിയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. ബാക്ക് യാര്‍ഡ് രീതി, അതായത് പകല്‍ വീട്ടുമുറ്റത്ത് തുറന്നുവിട്ട് രാത്രിയില്‍ കൂടുകളില്‍ പാര്‍പ്പിക്കുന്ന രീതി. രണ്ട്, ഡീപ് ലിറ്റര്‍ രീതി അഥവാ കൂടിനുള്ളില്‍ (മുറികളില്‍) തയ്യാറാക്കിയ പ്രത്യേക വിരിപ്പില്‍ ഇവയെ വളര്‍ത്തുന്ന രീതി. ഇതിന് ഒരു കോഴിക്ക് 2.55 മുതല്‍ മൂന്ന് ചതുരശ്ര അടി സ്ഥലം ആവശ്യമാണ്.കേജ് രീതിയില്‍ മുട്ടയിടുന്ന ഒരു കോഴിക്ക് 0.5 മുതല്‍ 0.75 ചതുരശ്ര അടി മതി. രണ്ടും മൂന്നും നിലകളില്‍ ഇത്തരത്തിൽ കോഴികളെ വളര്‍ത്താം . ഡീപ് ലിറ്റര്‍ രീതിയെക്കാള്‍ 2-3 ഇരട്ടി വളര്‍ത്താം.

കേജ്‌ നിര്മാണത്തിലാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. നല്ല ഉറപ്പുള്ള കമ്പികള്‍ വലയായി ഉപയോഗിക്കണം.കൂടുകളുടെ ഉയരം 18 ഇഞ്ച്, നീളം മുന്‍ഭാഗത്ത് 18 ഇഞ്ച്. പിന്നില്‍ 15 ഇഞ്ച് വേണം. ചെരിവോടെ വേണം കൂടുകൾ നിർമ്മിക്കാൻ വൃത്തിയാക്കാനും മുട്ടകൾ ശേഖരിക്കാനും എളുപ്പം ഇതാണ്. ഓരോ കൂടിന്റെയും വീതി അതില്‍വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന കോഴികളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. സാധാരണയായി ഒരു കൂട്ടിൽ നാലു മുതൽ അഞ്ചു കോഴികൾ വരെയാണ് പരമാവധി ഉണ്ടാകാറുള്ളത്.

കൂടുകൾക്ക് സമീപം പാത്തികൾ വയ്ക്കണം. വെള്ളം തീറ്റ എന്നിവ കൊടുക്കാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത്.ഇത്തരം പാത്തികൾ തകിട് കൊണ്ടോ മരം കൊണ്ടോ നിർമിക്കാം. തുരുമ്പ് വരാതെ നോക്കുക എന്നത് പ്രധാനമാണ്. വെള്ളം കുടിക്കാനുള്ള പാത്തികൾക്ക് അലുമിനിയം ആണ് മികച്ചത്. കാഷ്ടം താഴേക്ക് വീഴുന്നതിനുള്ള സൗകര്യവും ഒരുക്കണം.

വെള്ളപ്പാത്തിയില്‍എല്ലാസമയത്തും ധാരാളം ശുദ്ധജലം ഉണ്ടാകണം. തീറ്റപ്പാത്രത്തില്‍ എപ്പോഴും പകുതിയെങ്കിലും തീറ്റ ഉണ്ടാകണം. പൽ കർഷകരും വീഴ്ച വരുത്തുന്നത് ഇവിടെയാണ്. ഇങ്ങനെയാണ് എങ്കിൽ കൈരളി മുട്ടക്കോഴി, കാട, നാടന്കോഴി മഗിരിരാജൻ കോഴി തുടങ്ങിയ ഇനങ്ങളെ ഇത്തരത്തിൽ എളുപ്പത്തിൽ വളർത്തിയെടുക്കാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുട്ട കോഴി വളർത്തൽ, നല്ല ഇനം കോഴികളെ പരിചയപ്പെടാം

മുളക് കൃഷി

പക്ഷി പനി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കാം