കോഴി വളർത്തൽ

വീട്ടുവളപ്പിൽ കോഴിവളര്‍ത്താം.

ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ  ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/)

#വീട്ടില്‍ വളര്‍ത്തുന്ന കോഴിയുടെ മുട്ട ഓംലെറ്റുണ്ടാക്കാനായി പൊട്ടിച്ച് പാത്രത്തിലൊഴിക്കുമ്പോള്‍ മഞ്ഞക്കരുവിന്റെ മഞ്ഞനിറം ശ്രദ്ധിച്ചിട്ടുണ്ടോ? അയല്‍നാടുകളില്‍ നിന്ന വരുന്ന മുട്ടയ്ക്ക് ഈ നിറം ഉണ്ടാകാറില്ല. മുറ്റത്തും പറമ്പിലുമൊക്കെ ഓടിനടന്ന് പച്ചിലയും പാറ്റയും വിട്ടിലും ചിതലുമൊക്കെ കൊത്തിത്തിന്നുന്ന നമ്മുടെ വീട്ടുവളപ്പിലെ കോഴികള്‍ തരുന്ന മുട്ടയ്ക്കു മാത്രമേ ഈ പ്രത്യേകതയുള്ളൂ. കുറഞ്ഞ ചെലവില്‍ പോഷകസമ്പുഷ്ടമായ ജന്തുജന്യ മാംസ്യം ലഭിക്കാനുള്ള എളുപ്പവഴിയാണ് അടുക്കളപ്പുറത്തെ കോഴിവളര്‍ത്തല്‍. പ്രായഭേദമെന്യേ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന സംരംഭമാണിത്. കുറഞ്ഞ മുതല്‍മുടക്ക്, കുറഞ്ഞ സംരക്ഷണച്ചെലവ്, ഭക്ഷ്യാവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കാമെന്നതിനാല്‍ കുറഞ്ഞ തീറ്റച്ചെലവ് എന്നിവയാണ് അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന്റെ മേന്മകള്‍. പോഷകസമൃദ്ധമായ മുട്ടയും ഇറച്ചിയും വീട്ടില്‍ തന്നെ ഉണ്ടാക്കാം. 

വീടിനു ചുറ്റും 8 -10 കോഴികളെ വളര്‍ത്താന്‍ പ്രത്യേകിച്ച് അധ്വാനം ആവശ്യമില്ല. രാത്രി സംരക്ഷണത്തിനു മാത്രം കുറഞ്ഞ ചെലവില്‍ കൂടുമതി. പുരയിടത്തില്‍ ഉദ്യാനം, കൃഷി എന്നിവയുള്ളവര്‍ക്ക് നെറ്റ് കെട്ടി കോഴികളുടെ ശല്യം ഒഴിവാക്കുകയും ചെയ്യാം. ഉല്‍പാദനക്ഷമത കുറഞ്ഞ നാടന്‍കോഴികളുടെ സ്ഥാനത്ത് ഇന്ന് അത്യുല്‍പാദനക്ഷമതയുള്ള സങ്കരയിനം കോഴികളെ അടുക്കളപ്പുറത്തു വളര്‍ ത്താം. വര്‍ഷം 190-220 മുട്ടതരുന്ന സങ്കരയിനങ്ങളായ ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, ഗ്രാമശ്രീ എന്നിവ സര്‍ക്കാര്‍ ഫാമുകളില്‍ ലഭ്യമാണ്. അഞ്ചു മാസമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങും. മുട്ടയ്ക്ക് തവിട്ടുനിറമായതിനാല്‍ വിപണിയില്‍ നല്ല വിലകിട്ടും. ഉയര്‍ന്ന രോഗപ്രതിരോധ ശേഷി, അടയിരിക്കുന്ന സ്വഭാവം ഇല്ല എന്നിയവയാണ് ഇവയുടെ സവിശേഷതകള്‍. ഒന്നരവര്‍ഷം കഴിഞ്ഞാല്‍ ഇറച്ചിക്കായി വില്‍ക്കുകയും ചെയ്യാം. വില്‍ക്കുന്ന സമയം രണ്ടുകിലോ ശരീരഭാരമുണ്ടാകും. ഇറച്ചി കിലോയ്ക്ക് 200 രൂപയും മുട്ട 10 രൂപയുമാണ് കമ്പോളനിരക്ക്. വളര്‍ച്ചയെത്തിയ ഒരു കോഴി 120 ഗ്രാം തീറ്റ ഒരു ദിവസംകൊത്തുമുട്ടകള്‍ അടക്കോഴിയെ ഉപയോഗിച്ചു വിരിയിച്ചെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുട്ടയുല്‍പാദനത്തിനു പൂവന്‍കോഴിയുടെ സമ്പര്‍ക്കം ആവശ്യമില്ലെങ്കിലും പൂവനുമായി ഇണചേരുന്ന പിടക്കോഴികളില്‍ നിന്നുമായിരിക്കണം കൊത്തുമുട്ടകള്‍ ശേഖരിക്കേണ്ടത്. തെരഞ്ഞെടുക്കുന്ന അടക്കോഴി ആരോഗ്യമുള്ളവയും അല്‍പം മുതിര്‍ന്നവയുമായിരിക്കണം. നമ്മുടെ നാട്ടില്‍പുറങ്ങളിലുള്ള ദേശി കോഴികള്‍ നന്നായി അടയിരിക്കുന്നവയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവയുമാണ്.
അടക്കോഴിയുടെ വലിപ്പം അനുസരിച്ചു മാത്രമേ മുട്ടകള്‍ അടവയ്ക്കാവൂ. അടവയ്ക്കുന്നതിനു മുന്‍പ് കോഴിയുടെ ബാഹ്യപരാദങ്ങള്‍ ഒഴിവാക്കണം. വൈകുന്നേരം അടവയ്ക്കുന്നതാണു നല്ലത്. പുതിയ ചുറ്റുപാടുമായി അടക്കോഴി രാത്രിയില്‍ പൊരുത്തപ്പെടുന്നതിനുവേണ്ടിയാണിത്. തീറ്റ തിന്നുന്നതിനും വെള്ളം കുടിക്കുന്നതിനും കാഷ്ടിക്കുന്നതിനുമായി തുടക്കത്തില്‍ ഒന്നു രണ്ടുദിവസം രണ്ടുതവണ അടക്കോഴിയെ പുറത്തുവിടണം. പരിശീലനം കൊണ്ടു തുടര്‍ ദിവസങ്ങളില്‍ പുറത്തുപോകാന്‍ അതു ശീലിച്ചുകൊള്ളും. നിര്‍ബന്ധിച്ച് അടയിരുത്താതിരിക്കുന്നതാണു ബുദ്ധി. ഏഴ്, ഒന്‍പത് ദിവസങ്ങളിലും 15,16 ദിവസങ്ങളിലും അടവച്ച മുട്ടകള്‍ ശ്രദ്ധിക്കുന്നതു നല്ലതാണ്. വിരിയാന്‍ സാധ്യതയില്ലാത്ത, നിറവ്യത്യാസമുള്ള മുട്ടകള്‍ മാറ്റുന്നതിന് ഇത് ഉപകരിക്കും. അടവയ്ക്കാനുപയോഗിക്കുന്ന കൊത്തുമുട്ടകള്‍ ഒരിക്കലും അലക്ഷ്യഭാവത്തില്‍ കൈകാര്യം ചെയ്യരുത്. പൊട്ടലോ, കീറലോ, വലിപ്പവ്യത്യാസമോ ഉള്ള മുട്ടകള്‍ അടവയ്ക്കാന്‍ ഉപയോഗിക്കരുത്. കൊത്തുമുട്ടകള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ അഞ്ച് ദിവസത്തിനകം, പരമാവധി ഒരാഴ്ചയ്ക്കകം അടവയ്ക്കണം. മുട്ടകള്‍ പഴകുന്തോറും വിരിയുന്നതിനുള്ള സാധ്യത കുറയും. രണ്ടാം മുട്ടയിടീല്‍കാലത്തുള്ള മുട്ടകള്‍ വിരിയുന്നനിരക്ക് കൂടുതലാണ്. വളരെ വലുതും തീരെ ചെറുതുമായ മുട്ടകള്‍ ഒഴിവാക്കണം. വ്യത്യസ്ത ആകൃതിയിലുള്ള മുട്ടകള്‍ അടവയ്ക്കരുത്. അവവിരിയാനുള്ള സാധ്യത കുറവാണ്. വിരിഞ്ഞാല്‍ തന്നെ വിരിഞ്ഞിറങ്ങുന്ന കോഴികള്‍ അതേ ആകൃതിയിലുള്ള മുട്ട ഇടാന്‍ സാധ്യതയുണ്ട്. അടവയ്ക്കുമ്പോള്‍ ശുചിത്വം അത്യാവശ്യമാണ്. അടവയ്ക്കുന്ന മുട്ടകള്‍ വൃത്തിയുള്ളവയായിരിക്കണം.
കാഷ്ടമോ അഴുക്കോ പുരണ്ടിട്ടുണ്ടെങ്കില്‍ വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് മെല്ലെ തുടക്കണം. അടവച്ച് 18ാം ദിവസം മുതല്‍ അടക്കോഴിയെ ശല്യപ്പെടുത്തരുത്. തീറ്റയും വെള്ളവും അടുത്തു വച്ചിരുന്നാല്‍ മതി. വിരിയല്‍ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ (20-21) നിറ വ്യത്യാസമുള്ള വിരിയാതിരിക്കുന്ന മുട്ടയും,മുട്ടത്തോടും മാറ്റണം. കഴിക്കും. 40-50 ഗ്രാം സമീകൃതാഹാരം കൂടെ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ മുട്ടയുല്‍പാദനം കൂടും. ശ്രദ്ധയോടെയുള്ള ശാസ്ത്രീയ പരിചരണം അധികാദായം നല്‍കും. കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതു മുതല്‍ അതിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ശാസ്ത്രീയമായ സംരക്ഷണം ആവശ്യമാണ്.

#അടവയ്ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

കൊത്തുമുട്ടകള്‍ അടക്കോഴിയെ ഉപയോഗിച്ചു വിരിയിച്ചെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുട്ടയുല്‍പാദനത്തിനു പൂവന്‍കോഴിയുടെ സമ്പര്‍ക്കം ആവശ്യമില്ലെങ്കിലും പൂവനുമായി ഇണചേരുന്ന പിടക്കോഴികളില്‍ നിന്നുമായിരിക്കണം കൊത്തുമുട്ടകള്‍ ശേഖരിക്കേണ്ടത്. തെരഞ്ഞെടുക്കുന്ന അടക്കോഴി ആരോഗ്യമുള്ളവയും അല്‍പം മുതിര്‍ന്നവയുമായിരിക്കണം. നമ്മുടെ നാട്ടില്‍പുറങ്ങളിലുള്ള ദേശി കോഴികള്‍ നന്നായി അടയിരിക്കുന്നവയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവയുമാണ്.
അടക്കോഴിയുടെ വലിപ്പം അനുസരിച്ചു മാത്രമേ മുട്ടകള്‍ അടവയ്ക്കാവൂ. അടവയ്ക്കുന്നതിനു മുന്‍പ് കോഴിയുടെ ബാഹ്യപരാദങ്ങള്‍ ഒഴിവാക്കണം. വൈകുന്നേരം അടവയ്ക്കുന്നതാണു നല്ലത്. പുതിയ ചുറ്റുപാടുമായി അടക്കോഴി രാത്രിയില്‍ പൊരുത്തപ്പെടുന്നതിനുവേണ്ടിയാണിത്. തീറ്റ തിന്നുന്നതിനും വെള്ളം കുടിക്കുന്നതിനും കാഷ്ടിക്കുന്നതിനുമായി തുടക്കത്തില്‍ ഒന്നു രണ്ടുദിവസം രണ്ടുതവണ അടക്കോഴിയെ പുറത്തുവിടണം. പരിശീലനം കൊണ്ടു തുടര്‍ ദിവസങ്ങളില്‍ പുറത്തുപോകാന്‍ അതു ശീലിച്ചുകൊള്ളും. നിര്‍ബന്ധിച്ച് അടയിരുത്താതിരിക്കുന്നതാണു ബുദ്ധി. ഏഴ്, ഒന്‍പത് ദിവസങ്ങളിലും 15,16 ദിവസങ്ങളിലും അടവച്ച മുട്ടകള്‍ ശ്രദ്ധിക്കുന്നതു നല്ലതാണ്. വിരിയാന്‍ സാധ്യതയില്ലാത്ത, നിറവ്യത്യാസമുള്ള മുട്ടകള്‍ മാറ്റുന്നതിന് ഇത് ഉപകരിക്കും. അടവയ്ക്കാനുപയോഗിക്കുന്ന കൊത്തുമുട്ടകള്‍ ഒരിക്കലും അലക്ഷ്യഭാവത്തില്‍ കൈകാര്യം ചെയ്യരുത്. പൊട്ടലോ, കീറലോ, വലിപ്പവ്യത്യാസമോ ഉള്ള മുട്ടകള്‍ അടവയ്ക്കാന്‍ ഉപയോഗിക്കരുത്. കൊത്തുമുട്ടകള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ അഞ്ച് ദിവസത്തിനകം, പരമാവധി ഒരാഴ്ചയ്ക്കകം അടവയ്ക്കണം. മുട്ടകള്‍ പഴകുന്തോറും വിരിയുന്നതിനുള്ള സാധ്യത കുറയും. രണ്ടാം മുട്ടയിടീല്‍കാലത്തുള്ള മുട്ടകള്‍ വിരിയുന്നനിരക്ക് കൂടുതലാണ്. വളരെ വലുതും തീരെ ചെറുതുമായ മുട്ടകള്‍ ഒഴിവാക്കണം. വ്യത്യസ്ത ആകൃതിയിലുള്ള മുട്ടകള്‍ അടവയ്ക്കരുത്. അവവിരിയാനുള്ള സാധ്യത കുറവാണ്. വിരിഞ്ഞാല്‍ തന്നെ വിരിഞ്ഞിറങ്ങുന്ന കോഴികള്‍ അതേ ആകൃതിയിലുള്ള മുട്ട ഇടാന്‍ സാധ്യതയുണ്ട്. അടവയ്ക്കുമ്പോള്‍ ശുചിത്വം അത്യാവശ്യമാണ്. അടവയ്ക്കുന്ന മുട്ടകള്‍ വൃത്തിയുള്ളവയായിരിക്കണം.
കാഷ്ടമോ അഴുക്കോ പുരണ്ടിട്ടുണ്ടെങ്കില്‍ വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് മെല്ലെ തുടക്കണം. അടവച്ച് 18ാം ദിവസം മുതല്‍ അടക്കോഴിയെ ശല്യപ്പെടുത്തരുത്. തീറ്റയും വെള്ളവും അടുത്തു വച്ചിരുന്നാല്‍ മതി. വിരിയല്‍ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ (20-21) നിറ വ്യത്യാസമുള്ള വിരിയാതിരിക്കുന്ന മുട്ടയും,മുട്ടത്തോടും മാറ്റണം.

#കോഴിക്കുഞ്ഞ് പരിചരണം

എഗ്ഗര്‍ നഴ്‌സറിയെ സമീപിക്കുമ്പോള്‍ കൊത്തു മുട്ടകള്‍ അടക്കോഴി ഉപയോഗിച്ച് വിരിയിച്ചെടുക്കാന്‍ സാധ്യമല്ലെങ്കില്‍, അംഗീകൃത എഗ്ഗര്‍ നഴ്‌സറികളില്‍ നിന്നും 45 മുതല്‍ 60 ദിവസം വരെ പ്രായമുള്ള സങ്കരയിനം കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് ഉചിതം. ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ കൃത്രിമ ചൂട് നല്‍കി ഉത്തരവാദിത്വത്തോടെ ശാസ്ത്രീയമായി സംരക്ഷണം നല്‍കി വളര്‍ത്തുന്നതാണ് എഗ്ഗര്‍ നഴ്‌സറികള്‍. പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയ ശേഷമാണ് എഗ്ഗര്‍ നഴ്‌സറിയില്‍ നിന്നു കുഞ്ഞുങ്ങളെ വില്‍ക്കുന്നത്. വായുസഞ്ചാരമുള്ള യഥേഷ്ടം സ്ഥലസൗകര്യമുള്ള കൂടുകളിലായിരിക്കണം കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടു പോകേണ്ടത്. രാവിലെയോ ചൂടുകുറഞ്ഞ വൈകുന്നേരമോ കൊണ്ടുപോകുന്നതാണ് ഉചിതം. വാങ്ങുമ്പോള്‍ എഗ്ഗര്‍ നേഴ്‌സറിക്കാര്‍ നല്‍കിവന്ന തീറ്റ കരുതിയാല്‍, പുതിയ സാഹചര്യത്തിലെ തീറ്റയുമായി അവയെ ഇണക്കാന്‍ സാധിക്കും. യാത്ര കഴിഞ്ഞു വീട്ടിലെത്തിയാല്‍ ഗ്ലൂക്കോസ് കലര്‍ന്ന വെള്ളം നല്‍കുന്നത് യാത്രാക്ഷീണം മാറ്റുന്നതിനു സഹായിക്കും. എഗ്ഗര്‍ നഴ്‌സറിക്കാര്‍ കോഴിവസന്തയ്ക്ക് വാക്‌സിനേഷന്‍ നല്‍കിയ തിയതി ചോദിച്ചു മനസ്സിലാക്കി നാല് നാലര മാസത്തിനുള്ളില്‍ വീണ്ടും ഒരു കുത്തിവയ്പു നല്‍കണം. വഴിയോരങ്ങളിലും ചന്തയിലുമൊക്കെ വില്‍ക്കാനായി നിറുത്തിയിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വീട്ടില്‍ കൊണ്ടുവന്നാല്‍ മറ്റുള്ള കോഴികളുടെ കൂടെ വിടരുത്. ഇത്തരത്തില്‍ വാങ്ങിക്കൊണ്ടുവരുന്നവയെ കുറച്ചുനാള്‍ പ്രത്യേകം പാര്‍പ്പിച്ച് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയ ശേഷമേ മറ്റുള്ള കോഴികളുടെ കൂടെ വിടാവൂ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുട്ട കോഴി വളർത്തൽ, നല്ല ഇനം കോഴികളെ പരിചയപ്പെടാം

മുളക് കൃഷി

പക്ഷി പനി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കാം