പുതിയതായി ഡയറി ഫാം ആരംഭിക്കുന്നവരോട് പറയാനുള്ളത്.

പുതിയതായി ഡയറി ഫാം ആരംഭിക്കുന്നവരോട് പറയാനുള്ളത്.

ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ  ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/)

വിജയഗാഥകൾ രചിച്ച കർഷകർ എന്ന തരത്തിലുള്ള പത്രമാസികകളിലെ തലക്കെട്ടുകള്‍ നമ്മളിൽ ആവേശം ഉണർത്താൻ പ്രാപ്തമാണ്. സമാനമായി കര്‍ഷകരെ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പ്രോഗ്രാമുകളിലും ഒരിക്കലും ക്ഷീരകർഷകന്റെ അദ്ധ്വാനം കാണിക്കാൻ സാധിക്കില്ല, അതിനു വെളുപ്പിനെ നാല് മണിക്ക് ക്യാമറയുമായി കർഷകരുടെ അടുത്തേക്ക് എത്തണം.

ഇവര്‍ക്കെല്ലാം ആകെ ചെയ്യാൻ പറ്റുന്നത് നല്ല ഫാമുകൾ സന്ദർശിച്ചു ഇല്ലാത്ത ലാഭക്കണക്കുകൾ കർഷകരെ കൊണ്ട് പറയിപ്പിച്ചു സന്തോഷവും സമാധാനവും മാത്രം വിവരിക്കുന്ന ഒരു സ്റ്റോറി തയ്യാറാക്കാന്‍ മാത്രമാണ്. പേരക്കുട്ടിയുടെ കൂടെ ഓടി നടന്നു കളിക്കുന്ന പശുക്കുട്ടി, മറ്റു പക്ഷിമൃഗാദികൾ കണ്ണിനു ആനന്ദം നൽകുന്ന മറ്റ് പലതും. കൂട്ടത്തില്‍, നമ്മുടെ സ്വപ്നങ്ങൾക്ക് ചിറകുവിരിപ്പിക്കുന്ന കുറേ ലാഭകണക്കുകളും കൂടിയാകുമ്പോള്‍ എല്ലാമായി.

അനുഭവസമ്പത്ത് ഇല്ലാത്തവർക്ക് പശുവളർത്തൽ എന്നത് ദുഷ്കരമാണ്. പശുവിന്റെ ജനനം മുതൽ മരണം വരെയുള്ള പരിപാലനം അറിഞ്ഞിരിക്കണം. മഴ, വേനൽ, മഞ്ഞ് തുടങ്ങിയ എല്ലാ കാലാവസ്ഥയെയും പ്രതിരോധിക്കാൻ പഠിച്ചു ഇരിക്കണം.

ധാരാളം ഫാമുകൾ ഉണ്ടല്ലോ പിന്നെ എങ്ങനെ ഈ മേഖല നഷ്ടമാണ് എന്ന് പറയും എന്ന് പലരും ചിന്തിക്കുന്നു. അതിനുള്ള മറുപടി ഇതാണ്.

ഫാമുകൾ ഉണ്ട്, ധാരാളം പേര്‍ ഇനിയും തുടങ്ങും, പലരും നിർത്തി പോകും, ചിലർ പിടിച്ചു നിൽക്കും ഈ പ്രക്രിയ തുടർന്ന് കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ ഇതിലൂടെ കാര്യമായ മുന്നേറ്റം ചെറുകിട ഫാമുകാര്‍ നടത്തുന്നില്ല. കുപ്പിയിലടച്ച് കുടിവെള്ളം ലിറ്റര്‍ ഒന്നിന് 20 രൂപ നല്‍കിവാങ്ങുമ്പോഴും പാലിന് 40 രൂപ ആവശ്യപ്പെടുമ്പോള്‍ നെറ്റിചുളിക്കുന്നവര്‍ നിരവധിയാണ്. ശ്രദ്ധ ആവശ്യം വരുന്ന മറ്റ് കുറച്ച് കാര്യങ്ങള്‍ കുടിയുണ്ട്. നല്ലപശുക്കളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യത്തിലൂടെ ആണ് നമ്മൾ കടന്നു പോകുന്നത്. കൂടാതെ, കന്നുകാലികള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍, മൃഗാശുപ്രതികളുടെ സേവനം അവശ്യസന്ദർഭങ്ങളിൽ ലഭിക്കുന്നില്ല എന്ന പ്രതിസന്ധിയും നിലവിലുണ്ട്.
മുകളില്‍ സൂചിപ്പിച്ചത് പോലെ, സഹകരണ സംഘങ്ങളില്‍ നല്‍കുന്ന പാലിന് ലഭിക്കുന്ന കുറഞ്ഞ വില, കാലിത്തീറ്റയുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധന, അനുദിനം വര്‍ദ്ധിക്കുന്ന കൂലി ചെലവ് തുടങ്ങിയ പ്രതികൂലഅവസ്ഥകളും അതുപോലെ തന്നെ നിലനില്‍ക്കുകയാണ്. ഈ അവസ്ഥകൾ മനസ്സിലാക്കി വേണം പശുവളര്‍ത്തലിലേക്ക് പ്രവേശിക്കാന്‍. ഉയര്‍ന്ന പാല്‍വിലയും കുറഞ്ഞ തീറ്റചെലവും ഉള്ള സാഹചര്യം കണ്ടെത്തുന്നതാണ് വിജയത്തിലേക്കുള്ള ആദ്യ വഴി.

പശുപരിപാലനം എന്നത് കണ്ടും കേട്ടും പഠിക്കേണ്ട ഒന്നല്ല, അത് ചെയ്തു തന്നെ പഠിക്കേണ്ടതാണ്. പുതിയ ആളാണെങ്കിൽ ഏതെങ്കിലും ഒരു നല്ല ഫാമിൽ പോയി അവരുടെ കൂടെ നിന്ന് പഠിക്കുക തന്നെ വേണം. കുറെ ഫാമുകൾ സന്ദര്‍ശിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല, ഒരാഴ്ച എങ്കിലും ഫാം നടത്തിപ്പുകാരുടെ കൂടെ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാവശ്യം.

(കൃഷിയും കന്നുകാലി സംരക്ഷണവും ഉപജീവനമായി സ്വീകരിച്ച യുവകര്‍ഷകനായ മിഥുന്‍ ഫേസ്ബുക്കില്‍ എഴുതിയത്.)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുട്ട കോഴി വളർത്തൽ, നല്ല ഇനം കോഴികളെ പരിചയപ്പെടാം

മുളക് കൃഷി

പക്ഷി പനി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കാം