പശുക്കളിലെ സാംക്രമിക രോഗങ്ങളും പ്രതിരോധവും
ക്ഷീരകര്‍ഷകര്‍ അറിയാന്‍: #പശുക്കളിലെ സാംക്രമിക_രോഗങ്ങളും_പ്രതിരോധവും. ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/) #മികച്ച ആരോഗ്യമുള്ള പശുക്കള്‍ ക്ഷീരമേഖലയിലെ വളര്‍ച്ചയുടെയും വിജയത്തിന്റെയും അനിവാര്യതയാണ്. കാരണം ഉല്‍പ്പാദനമികവിന്റെയും പ്രത്യുല്‍പ്പാദനക്ഷമതയുടേയുമൊക്കെ അടിസ്ഥാനം പശുക്കളുടെ ആരോഗ്യം തന്നെയാണ്. രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ക്ഷീരമേഖലയിലെ ചിലവും, ഉത്പാദനനഷ്ടവും വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കും. മാത്രവുമല്ല, പശുക്കളുടേയും കിടാക്കളുടേയും അകാലമരണം, വന്ധ്യത, ഗര്‍ഭച്ഛിദ്രം തുടങ്ങിയ പ്രതിസന്ധികള്‍ ഒഴിവാക്കാനും സാധിക്കും. പശുക്കളെ മികച്ച ആരോഗ്യത്തോടെ പരിപാലിക്കുന്നതിനായി അവയെ ബാധിക്കാന്‍ ഇടയുള്ള രോഗങ്ങളെക്കുറിച്ചുള്ള ധാരണ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മാത്രവുമല്ല ഡോക്ടര്‍മാരുമായി തങ്ങളുടെ അരുമകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഫലപ്രദമായി പങ്കുവയ്ക്കാന്‍ രോഗലക്ഷണങ്ങളെ കുറിച്ച് അറിഞ